ഇക്കണോമിക്ക് അഫയേഴ്സ് ഓഫ് ദി ഹോളി സീയുടെ ഉപാദ്ധ്യക്ഷ സ്ഥാനത്തിന്റെ മുൻ പ്രസിഡന്റ് കർദ്ദിനാൾ വെലാസിയോ ഡി പവോളിസ് സെപ്റ്റംബർ 9-ന് റോമിൽ അന്തരിച്ചു. അദ്ദേഹത്തിന്റെ 82-ആം പിറന്നാളിന് 10 ദിവസങ്ങളേ ഉണ്ടായിരുന്നൊള്ളൂ. ഏതാണ്ട് നാൽപ്പത് വർഷത്തോളം റോമിൽ ധാർമ്മിക ദൈവശാസ്ത്രത്തിന്റെയും കാനോനിക നിയമത്തിന്റെയും പ്രൊഫസറായിരുന്നു അദ്ദേഹം. 200-ലധികം പുസ്തകങ്ങളും ലേഖനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.
2014-ൽ അദ്ദേഹം "റിമെയിനിങ് ഇൻ ദി ട്രൂത്ത് ഓഫ് ക്രൈസ്റ്റ്" എന്ന പുസ്തകത്തിലൂടെ കർദ്ദിനാൾ വാൾട്ടർ കാസ്പറിന്റെ ദിവ്യകാരുണ്യം വ്യഭിചാരികൾക്ക് നൽകാനുള്ള ശുപാർശയെ വിമർശിച്ചിരുന്നു.